ഇടുക്കി: ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ നാടിന് മാതൃകയായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. രാവിലത്തെ ഔദ്യോഗിക തിരക്കുകളും കൊടിയേറ്റവും കഴിഞ്ഞതോടെ കൈയില്‍ ഗ്ലൗസണിഞ്ഞ് എത്തി പ്രദേശത്തെ മാലിന്യവിമുക്തമാക്കാന്‍. ഇതിനായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ആളുകളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ കഴിച്ചിട്ട് വലിച്ചെറിയുന്ന പാത്രങ്ങള്‍ കുപ്പികള്‍ എന്നിവ വിദ്യാര്‍ത്ഥികളോടൊപ്പം ക്യാരി ബാഗുകളില്‍ കളക്ടര്‍ ശേഖരിച്ചു.
മുതിരപ്പുഴയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് വൃത്തിയാക്കിയത്. സാധരണ തിരക്കുകള്‍ ഒഴിയുന്നതോടെ മുറിക്കുള്ളിലോ സ്വന്തം നാട്ടിലേക്കോ മടങ്ങുന്ന ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ വ്യത്യസ്ഥയാവുകയാണ്.
Discussion about this post