ഒരുപാട് സന്തോഷം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പത്മഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതില്‍ ആഹ്‌ളാദം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. മരക്കാറിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് താരം. അതിനിടെയാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചത്.

ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും താരം അറിയിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍…
”ഈ പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്‍ക്കും എല്ലാ പ്രേക്ഷകര്‍ക്കും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്.

പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് ഞാനിപ്പോള്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്റെ തന്നെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദാരാബാദില്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചത്.
ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്‌കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു”.

Exit mobile version