തിരുവനന്തപുരം: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെജി സൈമണിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഡിവൈഎസ്പിമാരായ രാജു പികെ, ജയപ്രസാദ് എന്നിവര്‍ക്ക് സുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.
അസിസ്റ്റന്റ് കമാന്റര്‍മാരായ ജോസഫ് റസ്സന്‍ ഡിക്രൂസ്, ആര് ബാലന്, എഎസ്ഐമാരായ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, യശോധരന്, സാബു എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചു. ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. സ്റ്റേഷന് ഓഫീസര്‍ സോമന്, ഗ്രേഡ് അസിസ്റ്റന്റ് പ്രദീപ് കുമാര്‍ , ഗ്രേഡ് എഎസ്ടിഒ ഷാജിമോന്‍ എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ഈ മെഡലുകള്‍ വിതരണം ചെയ്യും.
Discussion about this post