തൃശ്ശൂര്‍: സംവിധായകന് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഉണ്ടായ ആക്രണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് പ്രിയനന്ദനനെ മര്‍ദ്ദിക്കുകയും ചാണകം കലക്കിയെ വെള്ളം അക്രമികള്‍ തലയിലൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അയ്യപ്പനെ കുറിച്ച് പറയാന്‍ നീയാരെടാ എന്ന് ചോദിച്ച് മര്‍ദ്ദിച്ചെന്നാണ് സംവിധായകന് പറയുന്നത്. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സരോവര്‍ എന്നയാളാണ് അക്രമം നടത്തിയതെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വിശദീകരിക്കുന്നു. പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
അക്രമത്തിനിരയായ സംവിധായകന് ചേര്‍പ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംവിധായകന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.
Discussion about this post