തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താത്പര്യമില്ല, എന്നാല്‍ തനിക്ക് ജയിപ്പിക്കാന്‍ സാധിക്കുമെന്ന് ശ്രീധരന്‍പിള്ള പറയുന്നു. ബിജെപിക്ക് അനുകൂലമായസാഹചര്യമാണ് കേരളത്തിലുള്ളതെന്നും തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും ശ്രീധരന് പിള്ള തൃശ്ശൂരില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ശ്രീധരന്‍പിള്ള. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികള്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍നിന്ന് മത്സരിച്ച ശ്രീധരന്‍പിള്ളയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയേക്കുമെന്നും സൂചനകളുണ്ടായി. എന്നാല്‍ ഇതെല്ലാം പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post