റോഹ്തക്: കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ തല്ലിചതച്ചു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിനെ പോലീസ് ചങ്ങലയില്‍ കെട്ടിയിട്ടു. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം. നൗഷാദ് എന്ന യുവാവിനെയാണ് ഒരു കൂട്ടം ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്.
രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷമാണ് പോലീസ് എത്തിയത്. ഉടനെ ആശപത്രിയില്‍ എത്തിക്കാതെ നൗഷാദിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ പോലീസ് യുവാവിനെ വിലങ്ങണിയിക്കുകയും ചങ്ങല ചേര്‍ത്ത് ബന്ധിച്ച് തറയില്‍ ഇരുത്തുകയുമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കേണപേക്ഷിച്ചിട്ട് പോലും പോലീസ അനുവദിച്ചില്ലെന്നും നൗഷാദ് പറയുന്നു.
”രാത്രി ഏകദേശം 8 മണിയോടെ റോഹ്തക്കിലെ ബാലൌട്ട് ഗ്രാമത്തില്‍ എത്തിയപ്പോള്‍ സ്കൂട്ടറില്‍ ഒരാള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് താന്‍ ഓടിച്ചിരുന്ന പിക്കപ് വാനിനെ തടഞ്ഞു നിര്‍ത്തി. വണ്ടി ഓഫാക്കിയതോടെ, പശുക്കടത്തുകാരനെന്ന് അയാള്‍ ഉറക്കെ വിളിച്ചുകൂവാന്‍ തുടങ്ങി. ഇതോടെ പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ വടികളും മറ്റുമായി ഓടിയെത്തുകയും ആക്രമിക്കുകയുമായിരുന്നു.’ നൗഷാദ് പറയുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ എന്റെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമെല്ലാം ചോര ഒഴുകാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തില്‍ ആരോ ഒരാള്‍ ബീഡി കത്തിച്ച്, അതുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.” നൗഷാദ് കൂട്ടിച്ചേര്‍ത്തു.
Discussion about this post