കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ താമസക്കാരനായ രവി സനൂപ് രാജയാണ് കേരള പോലീസ് സംഘത്തിന്റെ പിടിയിലായത്. കുടുംബാംഗങ്ങളെ മുനമ്പത്തു നിന്ന് ബോട്ടില്‍ കയറ്റി അയച്ച ശേഷം രവി ഡല്‍ഹിയില്‍ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തി ന്യൂസിലാന്റിലേക്കുള്ള ബോട്ടില്‍ കയറാന്‍ ആകാതെ മടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രവി പോലീസ് വല~യിലായത്. രവി കേരളത്തില്‍ വന്നതായും പദ്ധതി ആസൂത്രണം ചെയ്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായുമാണ് പോലീസ് നിഗമനം. സഹോദരങ്ങളും കുടുംബാംഗങ്ങളും ബോട്ടില്‍ പോയതായും തനിക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് രവിയുടെ വാദം.
ഡല്‍ഹി സാകേത് കോടതി പരിസരത്ത് നിന്ന് ആലുവ എസ്ഐ സാബു കെഎ, മേരിദാസന്‍ എന്നിവരാണ് രവിയെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രവിയെ കേരളത്തിലേക്ക് കൊണ്ടു പോയി.
21 പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയാണ് രവി. അംബേദ്കര്‍ നഗര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാല മോഷണ സംഘവുമായി ബന്ധപ്പെട്ടാണ് ഈ കേസുകള്‍. രവിയെയും പ്രഭുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാകും ഇനി അന്വേഷണ സംഘത്തിന്റെ ശ്രമം.
Discussion about this post