ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഫെബ്രുവരി 8ന് തന്നെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേന വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഫെബ്രുവരി 8 ന് തന്നെ പരിഗണിച്ചേക്കും. യുവതി പ്രവേശനം ചോദ്യം ചെയ്ത് നല്‍കിയ നാല് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് അന്ന് തന്നെയാണ്.

വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഉള്ളത്. കേരള ഹൈക്കോതിയിലുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയും, ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജിയുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍.

അതെസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജിക്ക് മാത്രം ഇത് വരെ തീയതി നല്‍കിയിട്ടില്ല.

Exit mobile version