തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ അച്ഛന്‍ ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നാണ് പ്രതിയുടെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്നാണ് ഷിജിന്‍ പൊലീസിനോട് സമ്മതിച്ചത്.















Discussion about this post