തിരുവനന്തപുരം: തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വളരെ ഗൗരവമേറിയ കാര്യമാണിത് എന്നും സ്പീക്കര്‍ പറഞ്ഞു.
എത്തിക്സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കും. രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം അടക്കം ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതാണ് എന്നും അതിനുശേഷം നിയമസഭ ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.
അയോഗ്യനാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.















Discussion about this post