കൊല്ലം : ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കൊള്ള ചെയ്യപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി ). കൊല്ലം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഏഴു പാളികളിലെ സ്വര്‍ണ്ണം കവര്‍ന്നുവെന്നും പ്രഭാ മണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചുവെന്നും കട്ടിളപ്പാളിക്ക് മുകളിലെ ശിവരൂപം, വ്യാളി രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണ്ണവും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
12 ദ്വാരപാലക പാളികള്‍, 2 കട്ടിളപ്പാളികള്‍ എന്നിവയ്ക്ക് പുറമേയാണ് ഏഴു പാളികളിലുള്ള സ്വര്‍ണ്ണവും അടിച്ചു മാറ്റിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാസലായനി ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.















Discussion about this post