കൊല്ലം: മയ്യിനാട് റെയില്‍വെ സ്റ്റേഷന് സമീപം പാളം മുറിച്ച് കടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. മയ്യനാട് മുക്കം ഹലീമ മന്‍സിലില്‍ ഹലീമ ഹൈദര്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.05 നോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിലേക്കു കയറാന്‍ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹൈദരലി ഫസീല ദമ്പതികളുടെ മകളാണ്. പരവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
Discussion about this post