ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അതേസമയം, എസ്‌ഐആര്‍ നടപടികള്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
കോടതി നിര്‍ദ്ദേശപ്രകാരം എന്യുമറേഷന്‍ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷന്‍ വാദിച്ചു.
എസ്‌ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎല്‍ഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബിഎല്‍ഒമാര്‍ക്ക് സുരക്ഷ കിട്ടിയില്ലെങ്കില്‍ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
















Discussion about this post