കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് കോടതി വിധി വന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട കോടതിവിധി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ ഇന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെയും അങ്ങനെ തന്നെയായിരിക്കും ഇതില്‍ മാറ്റമില്ല എന്നും നടിയെ പീഡിപ്പിച്ച കേസില്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. അപ്പീല്‍ നല്‍കുന്നത് സര്‍ക്കാരിന് വേറെ പണിയില്ലാത്തതിനാലാണെന്ന വിചിത്രമായ വാദമാണ് ഇതേ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ നടത്തിയത് എന്നും എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവന്‍ അതിജീവിതയ്‌ക്കൊപ്പമാണ് എന്നും യുഡിഎഫിന്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
