നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അഡ്വ: സജിത. അതിജീവിതയുടേത് ആരോപണമല്ല, സത്യമായിരുന്നു. മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്താണ്. ദിലീപ് ജയിലില്‍ കിടന്നത് തന്നെ വലിയ കാര്യമാണെന്നും അവർ പറഞ്ഞു.
വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ദിലീപ് അടക്കമുള്ള നാല് പ്രതികള്‍കള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും പള്‍സർ സുനി അടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ 12-ാം തിയതി വിധിക്കും.