മലപ്പുറം: വനിതാസ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന ആണു മരിച്ചത്.
നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന.
ഹസീന തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന.
രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ്: അബദുറഹിമാന്‍. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.














Discussion about this post