പത്തനംതിട്ട: പത്തനംതിട്ടയിൽ വായില്‍ തുണി തിരുകി 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരൻ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ ആണ് അറസ്റ്റിലായത്.
സംഭവസമയത്ത് വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി
ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.















Discussion about this post