പാലക്കാട്: ലൈംഗികാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ മുതിർന്ന കോൺഗ്രസ് നേതാവിൻ്റേതെന്ന് സൂചന.
രാഹുലിനെ രക്ഷപ്പെടാൻ ഈ നേതാവ് സഹായിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.















Discussion about this post