പത്തനംതിട്ട: തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിനായി ഒരു യുവതി കൂടിയെത്തി. കറുകച്ചാല്‍ സ്വദേശി ബിന്ദുവാണ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലി പോലീസിനെ സമീപിച്ചിട്ടുള്ളത്.
ശക്തമായ പോലീസ് സന്നാഹമാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരുകയാണ്. തുലാമാസ പൂജയുടെ അവസാന നാളായ ഇന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post