തൃശൂര്‍: ട്വന്റി-20 സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ പുത്തന്‍ചിറ പതിനൊന്നാം വാര്‍ഡിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായ വിജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കലക്ടര്‍ സ്വീകരിക്കാതിരുന്നത്.
പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തത് വിജയലക്ഷ്മിക്ക് തിരിച്ചടിയായി.
വരണാധികാരി നാമനിര്‍ദേശപത്രിക സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്മി പൊട്ടിക്കരഞ്ഞു.















Discussion about this post