തിരുവനന്തപുരം: കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴ ശക്തമാകുന്നു. ഉച്ച മുതൽ തുടങ്ങിയ ശക്തമായ മഴ തലസ്ഥാന ജില്ലയിലടക്കം തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത് മൂന്ന് മണിക്കൂർ നേരത്തേക്ക് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













Discussion about this post