തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക്. ഇന്ന് പവന് 1,280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,680 രൂപയായി.
അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
കഴിഞ്ഞ ദിവസം രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഉച്ചയ്ക്ക് വില ഉയർന്നു. പവന് 80 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് ഉയർന്നത്.
ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.















Discussion about this post