തൃശൂര്‍: വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളിയിലേക്ക് പോയ കാർ ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍, നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ നേഹയുടെ നില ഗുരുതരമാണ്. 40 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.
എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് അതിരിപ്പിള്ളിയിലെത്തിയത്. അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം.
റിവേഴ്‌സ് ഗിയറില്‍ അമിത വേഗതയിൽ കാര്‍ താഴ്ചയിലേക്ക് പതിച്ചു. നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.















Discussion about this post