ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതിയുമായി ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ഗൗരി പാര്‍വതി രാജ്.
പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നും വലിയമരം വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് തൻ്റെ പേരുള്ളത് എന്നും ഗൗരി പറയുന്നു. 25/10/2025 ലെ വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിയായി പേര് ചര്‍ച്ചയില്‍ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ക്ക് ഗൗരി നൽകിയ പരാതിയിൽ പറയുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ഗൗരി ആരോപിക്കുന്നത്.
