കറ്റാനം: ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് ആണ് മരിച്ചത്.
37 വയസ്സായിരുന്നു. മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 നായിരുന്നു അപകടം.
കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ്. മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി. കുറത്തികാട് പൊലീസ് കേസെടുത്തു.














Discussion about this post