കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് കോടികളുടെ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്). കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് സംഭവം.
ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്‌സി വള്ളത്തില്‍ പോയവർക്കാണ് തിമിംഗല ഛര്‍ദി ലഭിച്ചത്.
തങ്ങള്‍ക്ക് ലഭിച്ചത് അപൂര്‍വ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയ ഉടനെ അവ പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. സ്‌പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദി വില്‍പന നടത്താന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം അനുവാദമില്ല.
















Discussion about this post