കൊച്ചി: പാമ്പാക്കുട നെയ്ത്ത്ശാലപ്പടിയില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയത് രണ്ടാം ഭര്‍ത്താവ്. സംഭവത്തില്‍ റെനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് രണ്ടാം ഭര്‍ത്താവ് ഇത്തരത്തില്‍ ക്രൂരകൃത്യം ചെയ്തത്. പ്രതി രാമമംഗലം പോലീസില്‍ മൊഴി നല്കി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് സ്മിതയേയും കുട്ടികളേയും ഉപദ്രവിക്കാറുണ്ടായിരുന്നു.
ബുധനാഴ്ച ഇവര്‍ താമസിക്കുന്ന വീടിന് തീയിട്ടതും ഇയാളായിരുന്നു.. എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ അഗ്നിബാധയില്‍ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ശേഷമാണ് രാത്രി വീട്ടില്‍ കഴിഞ്ഞ സ്മിതയ്ക്കും മക്കള്‍ക്കും നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. നേരത്തെ സ്മിതയ്ക്കും മക്കളെയും ക്രൂരമായി ആക്രമിച്ചതിന്റെ പേരില്‍ റെനി റിമാന്‍ഡില്‍ ആയിരുന്നു. സ്മിതയെയും മക്കളെയും കാണുന്നതില്‍ നിന്ന് കോടതി റെനിയെ വിലക്കിയിരുന്നു.
ആക്രമണത്തില്‍ സ്മിതയുടെ പന്ത്രണ്ടുവയയസുകാരി മകള്‍ക്ക് ഗുരുതരപരിക്കേറ്റു. കുട്ടിയുടെ കാഴ്ട നഷ്ടപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. പിറവം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ഇവരെ തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവര്‍ക്ക് ചികില്‍സ നല്കുന്നതില് കാലതാമസം നേരിട്ടുവെന്ന് ആരോപണമുണ്ട്.
Discussion about this post