തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. തെക്കൻ കേരളത്തിന് മഴ ഭീഷണിയായി തെക്കൻ കേരള തീരത്തിന് സമീപത്തായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടു.
ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നൽ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (10/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















Discussion about this post