തദ്ദേശ തിരഞ്ഞെടുപ്പ്; വിജ്ഞാപനം നവംബർ 14ന് പുറത്തിറക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: നവംബര്‍ 14 ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 വെള്ളിയാഴ്ചയാണ്. സൂക്ഷ്മപരിശോധന 22ന് ശനിയാഴ്ച നടക്കും. നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിന്‍വലിക്കാം.

വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാവുന്നതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

പഞ്ചായത്തുകളില്‍ 25,000 രൂപ. ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയില്‍ 75,000 രൂപ, ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍ എന്നിവയില്‍ ഒന്നര ലക്ഷം രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക.

Exit mobile version