സാങ്കേതിക പ്രശ്നങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, ദുരിതത്തിലായി യാത്രക്കാർ

തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങൾ കാരണം തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. പുലർച്ചെ അഞ്ച് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്.

രണ്ടുതവണ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക്

ഇതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.

Exit mobile version