മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്ക് മരുന്ന് വേട്ട. മെത്താംഫെറ്റമിനുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്.
ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ ആണ് പിടിച്ചെടുത്തത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്.















Discussion about this post