തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണില്‍ വിളിച്ചു. വഴിയാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങിയായിരുന്നു ഫോണ്‍ വിളി. തെങ്കാശിയിലാണ് ബാലമുരുകന്‍റെ ഭാര്യ താമസിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലമുരുകനായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. തമിഴ്നാടിന്‍റെ ക്യൂ ബ്രാഞ്ചുമായി സഹകരിച്ചാണ് അന്വേഷണം. ഭാര്യയെ വിളിക്കാന്‍ ബാലമുരുകന് ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. അത്യാവശ്യ കാര്യം എന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നാണ് വഴിയാത്രക്കാരന്‍റെ മൊഴി.











Discussion about this post