തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരിച്ച് റാപ്പര്‍ വേടന്‍. മന്ത്രി വേടനെപ്പോലും എന്നു പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ് എന്ന് വേടൻ പറഞ്ഞു.
തനിക്ക് അവാര്‍ഡ് ലഭിച്ചത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും കലയ്ക്ക് ലഭിച്ച അംഗീകാരമാണ് എന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കയ്യടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കയ്യടി.
ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കയ്യടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചു മന്ത്രി പറഞ്ഞു.
കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം.














Discussion about this post