തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തുനിന്നാണ് ഇയാൾ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
ഇന്നലെ രാത്രി പത്തരയോടെ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽനിന്നാണ് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കേസിൽ ഹാജരാക്കി വിയ്യൂരിൽ വരുന്നതിനിടെ ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ബാലമുരുകനായി തൃശൂരിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മെയിൽ തമിഴ്‌നാട് പൊലീസിന്റെ വാഹനത്തിൽനിന്ന് ഇയാൾ സമാനരീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്ടിച്ച ബൈക്കിലാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.
















Discussion about this post