ന്യൂഡൽഹി: ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40 ഇടങ്ങളിലെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.
അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി മുംബൈ ബന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
















Discussion about this post