തൊടുപുഴ: സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ ആണ് നടുക്കുന്ന സംഭവം. ഏറ്റുമാനൂര്‍ കാട്ടാചിറ സ്വദേശിനി കുറ്റിയാനിയില്‍ തങ്കമ്മയാണ് മരിച്ചത്.
84 വയസ്സായിരുന്നു. ഒക്ടോബര്‍ 24 നായിരുന്നു തങ്കമ്മ സഹോദരന്റെ മകനായ വയോധികനായ സുകുമാരനെ കൊലപെടുത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു.
കുഴിതൊളുവിലെ സുകുമാരന്റെ വീട്ടില്‍ എത്തിയ തങ്കമ്മ ഇതേ ചൊല്ലി തര്‍ക്കിക്കുകയും തുടര്‍ന്ന് സുകുമാരന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു.
ആസിഡ് ആക്രമണത്തില്‍ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു. സംഭവദിവസം തന്നെ സുകുമാരന്‍ മരിച്ചു. ചികിത്സയിൽ കഴിയവെയാണ് തങ്കമ്മ മരിച്ചത്.
















Discussion about this post