‘ക്ഷേമപെന്‍ഷന്‍ തലയിലാകുമെന്ന് പേടിക്കേണ്ട, വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍വരും’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി വി.എന്‍. വാസവന്‍

കോട്ടയം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷം നല്ലതിനെ പിന്തുണയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെല്ലാം നേരത്തേതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതുമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതിന് പകരം അപമാനിക്കാനാണ് ശ്രമം. നസ്രത്തില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.

Exit mobile version