ആലപ്പുഴ:മുഖ്യമന്ത്രി വിളിച്ചാല്‍ പിഎം ശ്രീ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയില്‍ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ചര്‍ച്ചയുടെ വാതില്‍ എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നുകിടക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫ് എല്‍ഡിഎഫ് ആണെന്നും എല്‍ഡിഎഫിന് രാഷ്ട്രീയ അടിത്തറയുണ്ട് എന്നും ആശയ അടിത്തറയുണ്ട് എന്നും അതുകൊണ്ട് പരസ്പരബന്ധങ്ങളുണ്ട് എന്നും ചര്‍ച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.















Discussion about this post