തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രശാന്ത് പറഞ്ഞു.
തന്നെ പോറ്റിയുമായി കണക്ട് ചെയ്യേണ്ടതില്ലെന്നും അയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഉന്നതര്‍ പങ്കാളികളായുണ്ടെങ്കില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും പ്രശാന്ത് പറഞ്ഞു.
യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയതില്‍ വീഴ്ച പറ്റിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത് ഈ നും എസ്‌ഐടി അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്, അവര്‍ ഉറപ്പായും സ്വര്‍ണം കണ്ടെത്തുമെന്നും പ്രശാന്ത് പറഞ്ഞു.
















Discussion about this post