കൊച്ചി: കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ച യുവാക്കൾ പിടിയിൽ.
ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാക്കൾ ആണ് പിടിയിലായത്.
പാല അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ്, കോതനെല്ലൂര്‍ സ്വദേശി സന്തോഷ് ചൊല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലൂടെ ബൈക്കിലെത്തിയ മൂവരും പൊലിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്..















Discussion about this post