പത്തനംതിട്ട: 2026 ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല നാമജപ കേസുകള്‍ പിന്‍വലിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ ആദ്യത്തെ മാസം തന്നെ ഈ കേസുകള്‍ പിന്‍വലിക്കുമെന്ന് എല്ലാ നേതാക്കള്‍ക്കും വേണ്ടി താന്‍ വാക്കുനല്‍കുന്നുവെന്ന് സതീശന്‍ പറഞ്ഞു.
ഇപ്പോൾ ഭഗവാന്റെ സ്വര്‍ണം കക്കുന്ന സര്‍ക്കാരാണ് കേരത്തിലുള്ളത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കടകംപള്ളിക്ക് പോറ്റിയെ അറിയില്ലെന്ന് പറയാനാകുമോയെന്നും സതീശന്‍ ചോദിച്ചു.















Discussion about this post