‘കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കും ‘, ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് വിദ്യാർഥിനിയുടെ പിതാവ്

കൊച്ചി: വലിയ വിവാദമായിരിക്കുന്ന പള്ളുരുത്തി ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്ന് പിതാവ് പറഞ്ഞു.

കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്, തൻ്റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു.

കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

Exit mobile version