കൊച്ചി: സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി. നല്ലതു സംഭവിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍, ആദ്യ ദിനം വന്ന അതേ സ്‌നേഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുവോളം വിദ്യ നല്‍കാന്‍ സ്‌കൂള്‍ തയ്യാറാണ് എന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പൂര്‍ണമായും ഇന്ത്യന്‍ മാര്‍ഗത്തിലൂള്ള വിദ്യാഭ്യാസമാണ് സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും പാഠ്യപദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികളെ ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു.
പാരമ്പര്യങ്ങള്‍ മാത്രമല്ല, മാനുഷിക മൂല്യങ്ങളെയും മാനവികതയുടെ പ്രാധാന്യവും പഠിപ്പിക്കുന്നു. അതുവഴി കുട്ടികള്‍ ഇന്ത്യയെ നമ്മുടെ ഇന്ത്യയെ സാരേ ജഹാം സേ അച്ഛാ ആക്കട്ടെയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
