ശബരിമല സ്വര്‍ണ്ണക്കൊള്ള; സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം, രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യംചെയ്യൽ

പാലക്കാട്: വിവാദമായ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.

പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യല്‍. രാവിലെ പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.

ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍.
രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും.

Exit mobile version