പാലക്കാട്: പാലക്കാട് ഒന്‍പതാം ക്ലാസുകാരന്‍ തുങ്ങിമരിച്ച സംഭവത്തില്‍ അധ്യാപികയ്ക്കും സ്‌കൂളിനുമെതിരെ ആരോപണം. പല്ലന്‍ചാത്തൂരില്‍ ആണ് സംഭവം.
പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരൻ അര്‍ജുന്‍ ആണ് മരിച്ചത്. അധ്യാപിക ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനംനൊന്താണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കിയത് എന്നാണ് ആരോപണം.
കുട്ടികൾ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
സോഷ്യൽ മീഡിയ മെസേജില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയം രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിഎന്നും അര്‍ജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
















Discussion about this post