പാലക്കാട്: പാലക്കാട് യുവാവ് ആത്മഹത്യ ചെയ്‌ത കേസിൽ ഭാര്യയുടെ സുഹൃത്ത് അറസ്റ്റിൽ. കുഴൽമന്ദത്ത് ആണ് സംഭവം. കുഴൽമന്ദം മഞ്ഞാടി ചെന്നക്കോട് വീട്ടിൽ മനോജ് കുമാറാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ മഹാത്മാഗാന്ധി മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റ് വിജീഷ് ആണ് അറസ്റ്റിലായത്.
ഗുരുതര ആരോപണമാണ് ഭാര്യ ചിത്രക്കും വിജീഷിനുമെതിരെ മനോജ് കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
പണം കിട്ടാൻ വിജീഷ് ഭീഷണിപ്പെടുത്തിയെന്നായിരുന്നുവെന്നും ഇവരാണ് എൻറെ മരണത്തിന് ഉത്തരവാദികളെന്നും ഇവരെ വെറുതെ വിടരുതെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മനോജിൻ്റെ ഭാര്യ ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു.
ചിത്രയും മനോജും തമ്മിൽ വിവാഹമോചനത്തിനായി കേസ് നടക്കുന്നതിനിടെ നിരന്തരം പണം ആവശ്യപ്പെട്ട് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.














Discussion about this post