കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ‘നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച്’ മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
-
By Surya
- Categories: Kerala News
- Tags: congressshafi parambil
Related Content
മുന്‍ സിപിഐ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്
By Surya October 24, 2025
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി, ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി
By Akshaya October 22, 2025
കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, കെ സുധാകരൻ ആശുപത്രിയിൽ
By Akshaya October 20, 2025