ഷാഫി പറമ്പിലിൻ്റെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടൽ, ശസ്ത്രക്രിയ പൂർത്തിയായി

കോഴിക്കോട് : ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചുവെന്നും സിടി സ്കാൻ റിപ്പോർട്ടിൽ പറയുന്നു.

ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയിട്ടുണ്ട്. ഷാഫി പറമ്പിൽ നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

പേരാമ്പ്രയിൽ വെച്ച് കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ഷാഫി പറമ്പിലിന് പോലീസിൻ്റെ മർദ്ദനമേറ്റത്.

അതിനിടെ, പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

Exit mobile version