തിരുവനന്തപുരം: അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. തിരുവനന്തപുരത്ത് ആണ് സംഭവം. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മരുമകൻ രാജേഷ് കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്.
സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് പൊലീസിന് അയൽവാസികൾ മൊഴി നൽകി. ഇന്ന് രാവിലെ രാജേഷ് അമ്മാവനെ കുളിപ്പിക്കാനായി പുറത്തിറക്കി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. കഴിഞ്ഞയാഴ്ച രാജേഷിൻ്റെ എതിർ സംഘത്തിൽപെട്ട ഗുണ്ടകൾ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു.
















Discussion about this post