കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അവഹേളിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് കുറിപ്പുമായ് മുസ്ലിം ലീഗ് നേതാവ്.
മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി കെകെഎ ഖാദറാണ് എംഎസ്എഫിനെ വര്‍ഗീയ വാദികളാക്കിയുള്ള കെഎസ്‌യു ബാനറിനെ വിമര്‍ശിച്ചുള്ള കുറിപ്പ് പങ്കുവച്ചത്.
ഇരുവരും അഭയം തേടി വന്നവരെന്നാണ് ആക്ഷേപം. ഇന്ദിരയുടെ പേരകുട്ടികള്‍ക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്ത്വത്തിന് നിങ്ങളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..’ എന്നാണ് കുറിപ്പിലെ പരാമര്‍ശം.
ഒരു തെരഞ്ഞെടുപ്പുകൊണ്ട് ലോകം അവസാനിക്കില്ലെന്നും കെഎംഒ കോളജിലെ പരാജയത്തില്‍ വീഴ്ച അന്വേഷിക്കുമെന്നും കെകെഎ ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
















Discussion about this post